ലളിതമായ നടപടി ക്രമങ്ങളിലൂടെ, മിതമായ പലിശനിരക്കിൽ വിവിധ വായ്‌പകൾ ബാങ്ക് ഉറപ്പ് നൽകുന്നു.
സ്വർണ വായ്പകൾക്ക് പരമാവധി തുക ബാങ്ക് ഉറപ്പ് നൽകുന്നു. രാവിലെ 8:30 മുതൽ രാത്രി 8 മണി വരെ ഈ സൗകര്യം ലഭ്യമാണ്. പലിശ വെറും 9.45% മാത്രം. നിരവധി പേർ ഈ പദ്ധതികളുടെ സ്ഥിര ഉപഭോക്താക്കളാണ്.
സ്വയം തൊഴിൽ സംരഭകരായ വനിതകളുടെ ഉന്നമനം ലക്ഷ്യമാക്കി സ്ത്രീ ശാക്തീകരണ പദ്ധതികൾക്കും സ്വയം തൊഴിലിലൂടെ ജീവിത മാർഗം കണ്ടെത്താനുള്ള പദ്ധതികൾക്കും ബാങ്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നു. 5 ലക്ഷം രൂപ വരെ കുടുംബശ്രീ യൂണിറ്റുകൾക്ക് വായ്പ നൽകി വരുന്നു
ബാങ്ക് നടപ്പാക്കിയിട്ടുള്ള ടൂവീലർ വായ്പ പദ്ധതി സഞ്ചാരി വായ്പ എന്ന പേരിലാണ് അറിയപ്പെടുന്നത്. 48 മാസക്കാലയളവിൽ ലളിതമായ ജാമ്യ വ്യവസ്ഥയിൽ 75000 രൂപ വരെ സഞ്ചാരി വായ്പ അനുവദിക്കുന്നു. വനിതകൾക്കും കുടുംബശ്രീ അംഗങ്ങൾക്കും വായ്‌പ നൽകി വരുന്നു.
പുതിയ വീടുകൾ നിർമ്മിക്കാനും നിലവിലുള്ള വീടിന്റെ നവീകരണത്തിനും ബാങ്ക് ലളിതമായ നടപടി ക്രമങ്ങളിലൂടെ ഭവനവായ്‌പ അനുവദിക്കുന്നു. പുതിയ വീട് നിർമ്മിക്കാൻ 25 ലക്ഷം രൂപ വരെ 15 വർഷ കാലയളവിലും വീട് നവീകരണത്തിന് 5 ലക്ഷം രൂപ 10 വർഷ കാലയളവിലും ലഭ്യമാക്കുന്നു.
കുടുംബശ്രീ അടക്കമുള്ള സ്വയം തൊഴിൽ സംരംഭകർക്കും ആക്-ടിവിറ്റി ഗ്രൂപ്പുകൾക്കും മിതമായ പലിശനിരക്കിൽ വായ്പ സൗകര്യം. അൻപതിലധികം ആക്-ടിവിറ്റി ഗ്രൂപ്പുകൾക്ക് നിലവിൽ ബാങ്ക് വായ്പ നൽകി വരുന്നു.
കാർഷിക വായ്പാ രംഗത്ത് കെ.സി.സി വായ്‌പ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നു. 7 ശതമാനം പലിശയോടെ കെ.സി.സി വായ്‌പകൾ അനുവദിക്കുന്നു. പച്ചക്കറി കൃഷിക്കും നെൽക്കൃഷിക്കും പലിശ രഹിത വായ്പ അനുവദിക്കുന്നു. വായ്‌പ ഇടപാടുകാർക്ക് സൗകര്യാനുസരണം വായ്പ പിൻവലിക്കാൻ ചെക്ക് ബുക്ക് നൽകി ക്യാഷ് ക്രെഡിറ്റ് സ്കീം ആയി പദ്ധതി നടപ്പാക്കിയിരിക്കുന്നു.
വാഹനങ്ങൾ, ഗൃഹോപരണങ്ങൾ, യന്ത്രസാമഗ്രികൾ എന്നിവ വാങ്ങുന്നതിന് ഹയർ പർച്ചേസ് വായ്പയായി 20 ലക്ഷം രൂപ, 72 മാസ തിരിച്ചടവ് കാലാവധിയോടെ അനുവദിക്കുന്നു. വായ്‌പ ലഭിക്കുന്നതിന് ലളിതമായ നടപടിക്രമങ്ങൾ.
വിലപിടിപ്പുള്ള സ്വർണം, വജ്രം, മറ്റു ആഭരണങ്ങൾ, വിലപിടിപ്പുള്ള രേഖകൾ ,സർട്ടിഫിക്കറ്റുകൾ, പ്രമാണങ്ങൾ എന്നിവ ഏറ്റവും സുരക്ഷിതമായി കുറഞ്ഞ ചെലവിൽ സൂക്ഷിക്കുന്നതിന് ബാങ്ക് ഹെഡ് ഓഫീസിൽ വിപുലമായ സേഫ് ഡെപ്പോസിറ്റ് ലോക്കർ സൗകര്യം ഒരുക്കിയിരിക്കുന്നു. രാവിലെ 10 മുതൽ വൈകീട്ട് 4വരെ ഈ സൗകര്യം ലഭ്യമാണ്.
ബാങ്ക് ഇടപാടുകൾ എസ്.എം.എസ് മുഖേന അറിയുവാനുള്ള സൗകര്യം. 500 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് സേവിങ്സ്/കറന്റ് അക്കൗണ്ട് ക്രെഡിറ്റ് വിവരങ്ങൾ , ഇടപാടുകൾ നടത്തിയതിന് ശേഷമുള്ള ബാലൻസ് എന്നിവ ഉടനടി ബാങ്കുമായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ എസ്.എം.എസ് മുഖേന ഉപഭോക്താവിനെ അറിയിക്കുന്നു
നിക്ഷേപകന് ലോകത്ത് എവിടെ നിന്നും നേരിട്ട് പണം അയക്കുവാനും സ്വീകരിക്കുവാനുമുള്ള സൗകര്യം വെസ്റ്റേൺ യൂണിയൻ ട്രാൻസ്ഫർ വഴി ഞങ്ങൾ ലഭ്യമാക്കുന്നു.
ഇന്ത്യയിലെവിടേക്കും കുറഞ്ഞ ചെലവിൽ പണം ട്രാൻസ്ഫർ ചെയ്യാനുള്ള സൗകര്യം. രാവിലെ 09:30 മുതൽ 04:00 വരെ ഈ സൗകര്യം ലഭ്യമാണ്. ഇതിനുവേണ്ടി പ്രത്യേക കൗണ്ടർ ബാങ്കിൽ സജ്ജീകരിച്ചിരിക്കുന്നു.
25 ലക്ഷം രൂപ വരെ ചെറുകിട കച്ചവടക്കാർക്കും സ്വയം തൊഴിൽ സംരംഭകർക്കും വായ്പ അനുവദിച്ചു വരുന്നു. ബിസിനസ് നടത്തുന്ന ഇടപാടുകാർക്ക് മൊത്തം വായ്പാ തുകയിൽ നിന്നും ബാങ്ക് മുഖേന സ്വീകരിച്ച തുകയിൽ മാത്രം പലിശ കണക്കാക്കുന്നു. ആവശ്യക്കാർക്ക് ക്യാഷ് ക്രെഡിറ്റ് സൗകര്യത്തോടെ പ്രതിദിന വായ്പ തിരിച്ചടക്കുന്നതിനും സൗകര്യം