പൊതുജനങ്ങൾക്ക് പ്രത്യേകിച്ച് പ്രാദേശികമായ കർഷകർ, ചെറുകിട കച്ചവടക്കാർ, സ്വയംസംരംഭകർ, സ്ത്രീസംരംഭകർ എന്നീ വിഭാഗങ്ങൾക്ക് സമയം നിഷ്ഠയോടെ സാമ്പത്തിക സൗകര്യങ്ങളും മൂല്യവർധിത സേവനങ്ങൾ ലഭ്യമാക്കാൻ കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രതിജ്ഞാബദ്ധമാണ്. ഗുണഭോക്താവിന് തികഞ്ഞ സംതൃപ്തിയിൽ ഊന്നിയ ഒരു ഗുണമേന്മ ചട്ടക്കൂടിൽ പഠനമികവ് ലൂടെയും ഗുണപരമായ തിരുത്തകളിലൂടെയും ഞങ്ങൾ പ്രവർത്തിക്കുന്നു. ആഗോളവൽക്കരണത്തിന് കാലത്തെ ബദൽ ബാങ്കിംഗ് അഥവാ വെൽഫെയർ ബാങ്കിംഗ് എന്നതാണ് ഞങ്ങളുടെ മുഖമുദ്ര.
സ്വർണ വായ്പകൾക്ക് പരമാവധി തുക ബാങ്ക് ഉറപ്പ് നൽകുന്നു. രാവിലെ 8:30 മുതൽ രാത്രി 8 മണി വരെ ഈ സൗകര്യം ലഭ്യമാണ്. പലിശ വെറും 9.45% മാത്രം. നിരവധി പേർ ഈ പദ്ധതികളുടെ സ്ഥിര ഉപഭോക്താക്കളാണ്.
APPLY NOW
സ്വയം തൊഴിൽ സംരഭകരായ വനിതകളുടെ ഉന്നമനം ലക്ഷ്യമാക്കി സ്ത്രീ ശാക്തീകരണ പദ്ധതികൾക്കും സ്വയം തൊഴിലിലൂടെ ജീവിത മാർഗം കണ്ടെത്താനുള്ള പദ്ധതികൾക്കും ബാങ്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നു. 5 ലക്ഷം രൂപ വരെ കുടുംബശ്രീ യൂണിറ്റുകൾക്ക് വായ്പ നൽകി വരുന്നു
APPLY NOW
ബാങ്ക് നടപ്പാക്കിയിട്ടുള്ള ടൂവീലർ വായ്പ പദ്ധതി സഞ്ചാരി വായ്പ എന്ന പേരിലാണ് അറിയപ്പെടുന്നത്. 48 മാസക്കാലയളവിൽ ലളിതമായ ജാമ്യ വ്യവസ്ഥയിൽ 75000 രൂപ വരെ സഞ്ചാരി വായ്പ അനുവദിക്കുന്നു. വനിതകൾക്കും കുടുംബശ്രീ അംഗങ്ങൾക്കും വായ്‌പ നൽകി വരുന്നു.
APPLY NOW
പുതിയ വീടുകൾ നിർമ്മിക്കാനും നിലവിലുള്ള വീടിന്റെ നവീകരണത്തിനും ബാങ്ക് ലളിതമായ നടപടി ക്രമങ്ങളിലൂടെ ഭവനവായ്‌പ അനുവദിക്കുന്നു. പുതിയ വീട് നിർമ്മിക്കാൻ 25 ലക്ഷം രൂപ വരെ 15 വർഷ കാലയളവിലും വീട് നവീകരണത്തിന് 5 ലക്ഷം രൂപ 10 വർഷ കാലയളവിലും ലഭ്യമാക്കുന്നു.
APPLY NOW
കുടുംബശ്രീ അടക്കമുള്ള സ്വയം തൊഴിൽ സംരംഭകർക്കും ആക്-ടിവിറ്റി ഗ്രൂപ്പുകൾക്കും മിതമായ പലിശനിരക്കിൽ വായ്പ സൗകര്യം. അൻപതിലധികം ആക്-ടിവിറ്റി ഗ്രൂപ്പുകൾക്ക് നിലവിൽ ബാങ്ക് വായ്പ നൽകി വരുന്നു.
APPLY NOW
കാർഷിക വായ്പാ രംഗത്ത് കെ.സി.സി വായ്‌പ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നു. 7 ശതമാനം പലിശയോടെ കെ.സി.സി വായ്‌പകൾ അനുവദിക്കുന്നു. പച്ചക്കറി കൃഷിക്കും നെൽക്കൃഷിക്കും പലിശ രഹിത വായ്പ അനുവദിക്കുന്നു. വായ്‌പ ഇടപാടുകാർക്ക് സൗകര്യാനുസരണം വായ്പ പിൻവലിക്കാൻ ചെക്ക് ബുക്ക് നൽകി ക്യാഷ് ക്രെഡിറ്റ് സ്കീം ആയി പദ്ധതി നടപ്പാക്കിയിരിക്കുന്നു.
APPLY NOWബാങ്ക് ഇടപാടുകൾ എസ്.എം.എസ് മുഖേന അറിയുവാനുള്ള സൗകര്യം. 500 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് സേവിങ്സ്/കറന്റ് അക്കൗണ്ട് ക്രെഡിറ്റ് വിവരങ്ങൾ , ഇടപാടുകൾ നടത്തിയതിന് ശേഷമുള്ള ബാലൻസ് എന്നിവ ഉടനടി ബാങ്കുമായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ എസ്.എം.എസ് മുഖേന ഉപഭോക്താവിനെ അറിയിക്കുന്നു
ഞങ്ങൾ വളരുകയാണ്...
പ്രിന്റ് ആൻഡ് ടൈപ്പുചെയ്യൽ വ്യവസായത്തിന്റെ ഡമ്മി കോഡാണ് ലോറെം ഇപ്സിയം . 1500-കൾ മുതൽ ലൊറെം ഇപ്സം വ്യവസായത്തിന്റെ സ്റ്റാൻഡേർഡ് ഡമ്മി പാഠമാണ് അജ്ഞാതമായ ഒരു പ്രിന്റർ ഒരു തരം ഗാലക്സി എടുത്ത് ഒരു സ്പെസിഫിക്കേഷൻ ബുക്ക് ഉണ്ടാക്കാൻ അതിനെ അണിനിരത്തി. അഞ്ചു നൂറ്റാണ്ടുകൾക്കു ശേഷവും, ഇലക്ട്രോണിക്ക് ടൈപ്പ്സെറ്റിംഗിൽ കുതിച്ചുചാട്ടം
സാമൂഹികക്ഷേമ പ്രവർത്തനങ്ങൾ
കനകക്കതിർ
തരിശുരഹിത പാടശേഖരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നെൽകൃഷിക്ക് പാടശേഖരം ഉഴുതെടുക്കാനുള്ള മുഴുവൻ ചിലവും ബാങ്ക് സൗജന്യമായി നൽകുന്നു.
കനിവ്
ബാങ്ക് പ്രവർത്തന മേഖലയിൽ ഉള്ളവരും ഗുരുതര രോഗം ബാധിച്ചവരും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായവർക്ക് ചികിത്സാ സഹായമായി 5000 രൂപ മുതൽ 75000 രൂപ വരെ അനുവദിക്കുന്നു. വൻതുക ചിലവ് വരുന്ന ചികിത്സകൾക്ക് 1,00,000 രൂപ വരെ നൽകുന്നു
സ്വാതന്ത്ര്യസമര പെൻഷൻ
കടയ്ക്കൽ വിപ്ലവത്തിലെ പ്രധാന സമര സേനാനിയായിരുന്ന ചന്തിരൻ കാളിയമ്പിയുടെ നിലാരംബരായ നാല് പെൺമക്കൾക്ക് ആജീവനാന്തം പ്രതിമാസം 1250 രൂപ വീതം പ്രതിമാസ പെൻഷൻപദ്ധതി.
നാട്ടുപച്ച
വിഷരഹിത ജൈവപച്ചക്കറി കൃഷി എല്ലാ കുടുംബങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ നാട്ടുപച്ച എന്ന പേരിൽ പച്ചക്കറികൃഷി പ്രോത്സാഹിപ്പിച്ചു വരുന്നു.
വിദ്യാർത്ഥികളെ ദത്തെടുക്കൽ
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വർഷം തോറും സ്കോളർഷിപ് നൽകുന്നു. അക്കാദമിക്സ്, കായികരംഗത്തെ മികവ് എന്നിവയ്ക്ക് 7500 രൂപയും കലാരംഗത്തെ പ്രതിഭകൾക്ക് 10,000 രൂപയും സ്കോളർഷിപ് നൽകുന്നു.
ക്ഷീരസാഗരം
കറവുമാടുകളെ വളർത്തി ഉപജീവനം നടത്തുന്ന ബാങ്കിന്റെ പ്രവർത്തനമേഖലയിലുള്ള 750ൽപരം കുടുംബങ്ങളുടെ അഭിവൃദ്ധി ലക്ഷ്യമിട്ട് രണ്ട് വർഷത്തിലൊരിക്കൽ നടപ്പാക്കുന്ന പദ്ധതി